Education Support

ബഹിരാകാശ മേഖലയിൽ പുതിയ കരിയർ അവസരങ്ങളെക്കുറിച്ച് ക്ലാസ്

30 September 2026 2026-27
ബഹിരാകാശ മേഖലയിൽ പുതിയ കരിയർ അവസരങ്ങളെക്കുറിച്ച് ക്ലാസ്
ബഹിരാകാശ മേഖലയിൽ പുതിയ കരിയർ അവസരങ്ങളെക്കുറിച്ച് ക്ലാസ് പത്തനംതിട്ട: റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോയുടെ ആഭിമുഖ്യത്തിൽ ഭവൻസ് വിദ്യാമന്ദിർ പത്തനംതിട്ട – വാര്യാപുരം ക്യാമ്പസിലെ വിദ്യാർഥികൾക്കായി ബഹിരാകാശ മേഖലയിലെ പുതിയ കരിയർ അവസരങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) പൂർവവിദ്യാർഥിയും പ്രമുഖ സ്വകാര്യ സ്പേസ് ടെക്നോളജി കമ്പനിയായ സാറ്റ്സ്യൂർ അനലിറ്റിക്സിലെ ഹാർഡ്‌വെയർ ഡിസൈൻ എൻജിനീയറുമായ അക്ഷയ് ബി. പണിക്കർ ക്ലാസ് നയിച്ചു. ISROയ്ക്ക് പുറമെ ഇന്ത്യയിലെ വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ മേഖലയിലെ വിവിധ പഠന-തൊഴിൽ സാധ്യതകൾ അദ്ദേഹം വിദ്യാർഥികളുമായി പങ്കുവച്ചു. ഭവൻസ് പത്തനംതിട്ട ചെയർമാൻ ഷെരീഫ് മുഹമ്മദ്, പ്രിൻസിപ്പൽ ആശ, അധ്യാപിക ദീപ്തി എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോ പ്രസിഡന്റ് ബിജു എസ്. പണിക്കർ, സെക്രട്ടറി സി. കെ. സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.