Health & Medical Camps

മാതൃ-ശിശു ആരോഗ്യ പദ്ധതി

19 August 2026 Pathanamthitta 2026-27
മാതൃ-ശിശു ആരോഗ്യ പദ്ധതി

റോട്ടറി ഡിസ്ട്രിക്ട് 3211-ന്റെ മാതൃ-ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി, റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കൾക്കുള്ള ബേബി കിറ്റുകളുടെ വിതരണം നടത്തി.

റോട്ടറി ഡിസ്ട്രിക്ട് 3211-ന്റെ മാതൃ-ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി, റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കൾക്കുള്ള ബേബി കിറ്റുകളുടെ വിതരണം നടത്തി. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് ബിജു എസ്. പണിക്കർ കിറ്റുകൾ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രീജ ജെ. എം.-ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. RMO ഡോ. ദിവ്യ ആർ. രാജൻ, ഹോസ്പിറ്റൽ PRO സുദീഷ്, റോട്ടറി ഭാരവാഹികളായ M. P. മോഹനൻ, രവീശങ്കർ എസ്., നിവിൻ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആശുപത്രിയിലെ നവജാത ശിശുക്കൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു.